പൗരത്വഭേദഗതി നിയമം; ദേശീയ ചലച്ചിത്ര പുരസ്‌കാരം ബഹിഷ്‌കരിച്ച് സുഡാനി ടീം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രക്ഷോഭങ്ങള്‍ ആളിപ്പടരുന്ന സാഹചര്യത്തില്‍ പ്രതിഷേധിച്ച് പല സംഘടനകളും രംഗത്തെത്തിയരുന്നു. ഇപ്പോഴിതാ ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് ബഹിഷ്‌ക്കരിച്ചിരിക്കുകയാണ് സുഡാനി ഫ്രം നൈജീരിയ ടീം.

സംവിധായകനായ സക്കരിയയും തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയും നിര്‍മ്മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് പുരസ്‌കാര ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുക. സിനിമയുടെ സംവിധായകന്‍ സക്കരിയയാണ് തന്റെ ഫെയ്‌സ്ബുക്കിലൂടെ പുരസ്‌കാര ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്ന കാര്യം അറിയിച്ചത്.

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മലയാള ചലച്ചിത്രം സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്തിരുന്നു. ഡല്‍ഹിയില്‍ പുരസ്‌കാര പരിപാടികള്‍ നടക്കാനിരിക്കെയാണ് അണിയറപ്രവര്‍ത്തകരുടെ ഈ പ്രതിഷേധം.

Top