ശ്രീചിത്ര ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്; ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ മൂന്നംഗ സമതി

തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ മൂന്നംഗ സമതിയെ നിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍.

ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടര്‍ ഗോവര്‍ദ്ധന്‍ മേത്തയുടെ നേതൃത്വത്തിലെ സമിതിയില്‍ ബംഗളൂരു നിംഹാന്‍സ് ഡയറക്ടര്‍ ഡോ ബിഎന്‍ ഗംഗാധരനും ഗവേണിംഗ് ബോഡി അംഗം ടി പി സെന്‍കുമാര്‍ നല്‍കിയ പരാതി അന്വേഷിക്കാനുളള സമിതിയില്‍ ഡിജിപി ഡോ. ജേക്കബ് തോമസും അംഗമാണ്.

ഈമാസം 31ന് മുന്‍പായി റിപ്പോര്‍ട്ട് നല്‍കണമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലായം സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതിയെക്കുറിച്ചോ കേന്ദ്രസമിതിയെ കുറിച്ചോ അറിയില്ലെന്ന് ശ്രീചിത്ര ഡയറക്ടര്‍ വ്യക്തമാക്കി.അന്വേഷണ സമിതിയുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരുമായുളള നിയമയുദ്ധത്തെ തുടര്‍ന്ന് സര്‍വീസില്‍ തിരിച്ചെത്തിയ ജേക്കബ് തോമസിന് പുതിയ നിയോഗമാണിത്. രണ്ട് വര്‍ഷത്തോളമായി സസ്‌പെന്‍ഷിനിലായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ സെപ്റ്റംബറിലാണ് ഷൊര്‍ണ്ണൂര്‍ സ്റ്റീല്‍ ആന്റ് മെറ്റല്‍സ് ഇന്‍ഡസ്ട്രീസ് എംഡിയായി നിയമനം ലഭിച്ചത്.

Top