പുറത്താക്കിയത് അസംബന്ധം, ഷെയിന്‍ കുറച്ച് കൂടി പ്രൊഫഷണലാകേണ്ടതുണ്ട്: ഗീതു

തിരുവനന്തപുരം: ഷെയ്‌നിനെ പുറത്താക്കിയത് അസംബന്ധമാണെന്ന് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. ഷെയിന്‍ കുറച്ച് കൂടി പ്രൊഫഷണലായി ജോലിയെ കാണേണ്ടതുണ്ടെന്നും ഇപ്പോള്‍ അണ്‍പ്രൊഫഷണലായാണ് ജോലിയെ കണ്ടെതെന്നും ഗീതു മോഹന്ദാസ് പറഞ്ഞു. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

എന്നാല്‍ അണ്‍പ്രൊഫഷണലായാണ് ഷെയിന്‍ പെരുമാറിയതെങ്കില്‍ അതിനെ നേരിടാന്‍ നിയമപരമായ വഴികളുണ്ടെന്നും, ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ പുറത്താക്കുമെന്ന നയമല്ല സ്വീകരിക്കേണ്ടതെന്നും ഗീതു വ്യക്തമാക്കി.

Top