ശമ്പള പ്രതിസന്ധി; തല മൊട്ടയടിച്ച് പ്രതിഷേധവുമായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുര്‍ന്ന് വേറിട്ട പ്രതിഷേധവുമായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. ശമ്പളം കിട്ടാത്തതിനെതിരെ തല മൊട്ടയടിച്ചാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഭരണപ്രതിപക്ഷ യൂണിയനുകള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനശ്ചിതകാല സമരം നടത്തുമ്പോഴാണ് യൂണിയനുകളില്‍ ഉള്‍പ്പെടാത്തവര്‍ ചീഫ് ഓഫീസിന് മുന്നില്‍ വ്യത്യസ്ത പ്രതിഷേധം നടത്തിയത്.

പ്രതിസന്ധി പരിഹരിക്കാന് മുഖ്യമന്ത്രിയോ ഗതാഗതമന്ത്രിയോ ഇടപെടാത്ത സാഹചര്യത്തിലായിരുന്നു കെ.എസ്.ആര്‍.ടി.സി വെല്‍ഫെയര്‍ അസോസിയേഷന്റ നേതൃത്വത്തിലുള്ള ഈ പ്രതിഷേധം.

Top