കൊറോണ; ശബരിമല മാസപൂജയ്ക്ക് ഭക്തര്‍ എത്തരുതെന്ന് ദേവസ്വം ബോര്‍ഡ്‌

തിരുവനന്തപുരം: കൊറോണ വെറസിനെ തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമല മാസപൂജയ്ക്ക് ഭക്തര്‍ ആരും എത്തരുതെന്ന അഭ്യര്‍ഥനയുമായി ദേവസ്വം ബോര്‍ഡ്.

ആചാരപരമായ ചടങ്ങുകള്‍ സന്നിധാനത്ത് നടക്കുമെന്നും അന്യസംസ്ഥാനത്തു നിന്നും മാസപൂജയ്ക്ക് ഭക്തരെത്തുന്നത് ഒഴിവാക്കാന്‍ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ മാധ്യമങ്ങളില്‍ മുന്നറിയിപ്പ് പരസ്യം നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

അതിനിടെ, സംസ്ഥാനത്ത് ആറുപേര്‍ക്കു കൊറോണ സ്ഥിരീകരിച്ചു. പന്ത്രണ്ട് പേരാണ് വൈറസ് ബാധിച്ച് ഇപ്പോള്‍ ചികില്‍സയിലുള്ളത്. ഇതില്‍ നാലുപേര്‍ ഇറ്റലിയില്‍നിന്ന് വന്നവരാണ്. ഇറ്റലിയില്‍ നിന്ന് എത്തിയവരുമായി നേരിട്ട് ഇടപെട്ടവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 149 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top