തിരുവനന്തപുരത്ത് മൂന്ന് പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജില്ലയില്‍ മൂന്ന് പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കിളിമാനൂര്‍ സ്റ്റേഷനിലെ പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. റൂറല്‍ പൊലീസ് ഡിവിഷനിലെ ഉദ്യോഗസ്ഥരാണ് ഇവര്‍. ഇതേ തുടര്‍ന്ന് സ്റ്റേഷനിലെ സിഐയും എസ്ഐയും നിരീക്ഷണത്തില്‍ പോയി.

അതേസമയം ശ്രീചിത്രയില്‍ വീണ്ടും ഒരു ഡോക്ടര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹവുമായി അടുത്ത് ബന്ധം പുലര്‍ത്തിയ ഡോക്ടര്‍മാര്‍ ജീവനക്കാര്‍ എന്നിവര്‍ നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. ആശുപത്രിയിലെത്തിയ രോഗിയില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് സംശയിക്കുന്നത്.

തീരദേശ മേഖലയിലെ കോവിഡ് രൂക്ഷമാകുന്നതിനിടെ വിവിധ ഇടങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതും ആശങ്കപ്പെടുത്തുന്നുണ്ട്.

Top