പരാതി നല്‍കുന്നവരെ ഉന്നത ഉദ്യോഗസ്ഥര്‍ ഇനി നേരിട്ട് വിളിക്കും; പദ്ധതിയുമായി പൊലീസ്

തിരുവനന്തപുരം: പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തുന്നവര്‍ക്കെതിരെയുള്ള സമീപനം നേരിട്ടറിയാന്‍ പുതിയ സംവിധാനമൊരുക്കി പൊലീസ്. ഇനി മുതല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നവരെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് നീക്കം.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്കും റേഞ്ച് ഡി.ഐ.ജിമാര്‍ക്കും മേഖലാ ഐ.ജിമാര്‍ക്കും ചുമതല നല്‍കി.

സ്റ്റേഷനില്‍ പരാതി നല്‍കുന്നവരില്‍ പത്ത് പേരെ, വൈകീട്ട് നാല് മണിക്ക് ശേഷമാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഫോണിലൂടെ ബന്ധപ്പെടുക. പരാതിക്കാരന് പൊലീസ് സ്റ്റേഷനില്‍ നിന്നുണ്ടാവുന്ന മോശം പെരുമാറ്റം പൂര്‍ണമായും മാറ്റാന്‍ സാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

Top