പൗരത്വ ഭേദഗതി നിയമം; മുല്ലപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് സിപിഎം.

മുഖ്യമന്ത്രി പിണറായി വിജയനെ ഹിന്ദു തീവ്രവാദിയെന്ന് വിളിച്ചാക്ഷേപിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ചെയ്തത് വഞ്ചനാപരമായ നിലപാടാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സ്വന്തം സ്ഥാനത്തിന്റെ മഹത്വം ഇടിച്ച് താഴ്ത്തും വിധത്തിലുള്ള നിലപാടുകളാണ് മുല്ലപ്പള്ളിയുടേതെന്നും മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെയാണ് അദ്ദേഹം തിരുത്തേണ്ടതെന്നും സിപിഎം കൂട്ടിച്ചേര്‍ത്തു.

Top