ഇബ്രാഹിംകുഞ്ഞിനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജിലന്‍സ് നിര്‍ദേശം

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജിലന്‍സ്.

ശനിയാഴ്ച തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ ഫെബ്രുവരി പതിനഞ്ചിന് നടന്ന മൂന്ന് മണിക്കൂര്‍ ചോദ്യംചെയ്യലില്‍ ഇബ്രാഹിംകുഞ്ഞ് നല്‍കിയ മറുപടികള്‍ തൃപ്തികരമല്ലാത്തതിനാലാണ് വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നതിനായി വിളിച്ചത്.

പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തിനായി ആര്‍ഡിഎക്‌സ് കമ്പനിക്ക് 8.25 കോടി രൂപ മുന്‍കൂറായി നല്‍കിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് ഇബ്രാഹിം കുഞ്ഞിനെതിരെ നടക്കുന്നത്. കമ്പനി എംഡി സുമിത് ഗോയല്‍, മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടിഒ സൂരജ് എന്നിവരുടെ മൊഴികള്‍ ഇബ്രാഹിം കുഞ്ഞിന് എതിരായിരുന്നു. ഇതിന് പിന്നാലെയാണ് മുന്മന്ത്രിയെ ചോദ്യംചെയ്യാന്‍ വിജിലന്‍സ് വീണ്ടും തീരുമാനിച്ചത്.

Top