തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിയുന്ന ഒരു രോഗിക്ക് നിപ ഇല്ലെന്ന് സ്ഥിരീകരണം

nipah 1

തിരുവനന്തപുരം : നിപ വൈറസ് ബാധ സംശയിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് രോഗികളില്‍ ഒരാള്‍ക്ക് നിപ ഇല്ലെന്ന് സ്ഥിരീകരണം. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആദ്യം പ്രവേശിപ്പിച്ച രോഗിക്കാണ് നിപ ഇല്ലെന്ന റിപ്പോര്‍ട്ട് വന്നത്. രണ്ടാമത്തെ രോഗിയുടെ ഫലം നാളെയെ ലഭിക്കൂ.

ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ സ്രവ സാമ്പിള്‍ പരിശോധനയിലാണ് കൊല്ലം കടയ്ക്കല്‍ സ്വദേശിയായ പതിനെട്ടുകാരന് നിപയില്ലെന്ന് സ്ഥിരീകരിച്ചത്. പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ് അറിയിച്ചു.

കൊച്ചിയില്‍ നിന്നുമാണ് ഇരുവരും തിരുവനന്തപുരത്തേക്കെത്തിയത്. കൊച്ചിയില്‍ ഒരാള്‍ക്ക് നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരെ നിരീക്ഷണത്തിനായി ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട ഏഴ് പേര്‍ക്കും നിപയില്ലെങ്കിലും ഇന്‍ക്യുബേഷന്‍ പീരിയഡ് കഴിയുന്നതു വരെ നിരീക്ഷണം തുടരും.

Top