മുഞ്ചിറ മഠം : രേഖകള്‍ നല്‍കാന്‍ സമയം തേടി സേവാഭാരതി

padmanabha

തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തോട് ചേര്‍ന്നുള്ള മുഞ്ചിറ മഠത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കളക്ടര്‍ ഈ മാസം 30ന് വീണ്ടും തെളിവെടുപ്പ് നടത്തും.

തിങ്കളാഴ്ച നടന്ന തെളിവെടുപ്പില്‍ മഠത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഒന്നും സേവാഭാരതി ഹാജരാക്കിയിരുന്നില്ല. രേഖകള്‍ ഹാജരാക്കാനായി രണ്ടാഴ്ചത്തെ സമയം കൂടി സേവാഭാരതി തേടിയിരുന്നു.

സേവാഭാരതി ബാലസദനം നടത്തുന്ന കെട്ടിടം മുഞ്ചിറ മഠം തന്നെയാണ് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുഷ്പാഞ്ജലി സ്വാമിയാര്‍ ഹാജരാക്കി. മഠം വിട്ടുകിട്ടുന്നത് വരെ സത്യഗ്രഹം തുടമെന്ന് സ്വാമിയാര്‍ അറിയിച്ചു. അതേസമയം സ്വാമിയാര്‍ക്കുള്ള സുരക്ഷ തുടരാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.

Top