2015ന്റെ ഭാരം എല്ലാക്കാലവും ചുമക്കാനാവില്ല; ഷാഫിക്ക് മറുപടിയുമായി സ്പീക്കര്‍

തിരുവനന്തപുരം: പ്രതിപക്ഷനേതാവിന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സ്വന്തം ലജ്ജയുടെ പരിധി സഭാംഗങ്ങള്‍ സ്വയം തീരുമാനിക്കണം. സമ്മര്‍ദത്തിലാക്കാനുള്ള ശ്രമത്തിന് വഴങ്ങില്ലെന്നും 2015ല്‍ താനുള്‍പ്പെട്ട സംഭവത്തിന്റെ ഭാരം എല്ലാക്കാലവും ചുമക്കാനാവില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

അതേസമയം സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച നാല് പ്രതിപക്ഷ എം.എല്‍.എമാരായ റോജി എം.ജോണ്‍, ഐ.സി.ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത് എന്നിവരെ സ്പീക്കര്‍ താക്കീത് ചെയ്തിരുന്നു. ബി.ജെ.പി എം.എല്‍.എ ഒ.രാജാഗോപാലിനോട് മാത്രം ആലോചിച്ച് സ്പീക്കര്‍ കൈക്കൊണ്ട അച്ചടക്ക നടപടി അംഗീകരിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിനോട് ഈ നടപടി ദുര്‍വാഖ്യാനം ചെയ്യരുതെന്ന് സ്പീക്കര്‍ പറഞ്ഞു.

Top