തിരുവനന്തപുരം ലോ കോളേജില്‍ എസ്.എഫ്.ഐ – കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി

തിരുവനന്തപുരം:ലോ കോളേജില്‍ എസ്.എഫ്.ഐ, കെ.എസ്.യു സംഘര്‍ഷം. ഏറ്റുമുട്ടലില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി വിഷ്ണുവിന് പരിക്കേറ്റു. ഹോക്കി സ്റ്റിക്ക് കൊണ്ട് അടിയേറ്റാണ് വിഷ്ണുവിന് പരിക്കേറ്റത് എന്നാണ് ലഭിക്കുന്ന വിവരം.

കോളേജില്‍ ഇന്നലെ മുതല്‍ തന്നെ സംഘര്‍ഷം ആരംഭിച്ചിരുന്നു എന്നാണ് എസ്.എഫ്.ഐ പറയുന്നത്. ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തത് എസ്.എഫ്.ഐ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

കെ.എസ്.യുക്കാര്‍ പുറത്ത് നിന്നും കൊണ്ടുവന്ന ആയുധങ്ങളും സ്‌പോര്‍ട്‌സ് ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ടാണ് ആക്രമിച്ചത്. ഇത്തരത്തിലുള്ള ആയുധങ്ങള്‍ ഇവരുടെ വാഹനത്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഹോക്കി സ്റ്റിക്ക്, മാരകായുധങ്ങള്‍ , ബൈക്കുകളില്‍ ഉപയോഗിക്കുന്ന ഭാഗങ്ങള്‍ എന്നിവയാണ് കാറില്‍ ഉണ്ടായിരുന്നത്.

Top