അനധികൃത സ്വത്ത് സമ്പാദനം; വി.എസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി വി.എസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി. ആഭ്യന്തര സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിറക്കിയത്. വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തും. നേരത്തെ ഗവര്‍ണറുടെ അനുമതി സര്‍ക്കാരിന് ലഭിച്ചിരുന്നു.

ബിനാമി പേരുകളില്‍ അനധികൃത സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പരാതികളെ തുടര്‍ന്നാണ് ശിവകുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Top