ഭൂപരിഷ്‌ക്കരണ വാര്‍ഷികത്തില്‍ ചരിത്രത്തെ തമസ്‌ക്കരിച്ചു;പിണറായിയെ വിമര്‍ശിച്ച് കാനം

തിരുവനന്തപുരം: ഭൂപരിഷ്‌കരണത്തിന്റെ വാര്‍ഷികത്തില്‍ ചരിത്രത്തെ തമസ്‌ക്കരിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ഭൂപരിഷ്‌ക്കരണത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ മുഖ്യമന്ത്രി സി.അച്യുത മേനോനെ പരാമര്‍ശിക്കാതിരുന്നത്.

ഭൂപരിഷ്‌ക്കരണത്തെ ഇന്നത്തെ നിലയില്‍ കൊണ്ടുവന്നതും ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷണം നല്‍കിയതും അച്യുതമേനോനാണ്.

എന്നാല്‍ ഈ കാര്യം പ്രത്യേകം പഠിക്കേണ്ട ചരിത്രമല്ലെന്നും ഇതെല്ലാം കേരളത്തില്‍ എല്ലാവര്‍ക്കുമറിയാമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Top