കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ മാസം?: ടിക്കാറാം മീണ

തിരുവനന്തപുരം: കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ മാസമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.

സാമ്പത്തിക വര്‍ഷാവസാനം ആയതിനാല്‍ മാര്‍ച്ചില്‍ തെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് തീരുമാനിച്ചാലും സംസ്ഥാനം സജ്ജമാണെന്നും ടിക്കാറാം മീണ പറഞ്ഞു.

തോമസ് ചാണ്ടി എംഎല്‍എയുടെ നിര്യാണത്തോടെയാണ് കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ഈ വര്‍ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഉപതെരഞ്ഞെടുപ്പിന് കുട്ടനാട്ടില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്‌.

Top