അനധികൃത സ്വത്ത് സമ്പാദനം; കേസ് പത്തംഗ സംഘം അന്വേഷിക്കും

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്മന്ത്രി വി.എസ്.ശിവകുമാറിനെതിരായ കേസ് പത്തംഗ സംഘം അന്വേഷിക്കും.

ഡിവൈഎസ്പി അനില്‍ കുമാറിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല. എസ്പി വി.എസ്. അജി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ശാന്തിവിള രാജേന്ദ്രന്‍, എന്.എസ്.ഹരികുമാര്‍ , ഡ്രൈവര്‍ ഷൈജു ഹരന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

2011 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെയും സുഹൃത്തുക്കളുടെയും പേരില്‍ വി.എസ്.ശിവകുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലന്‍സ് ചൂണ്ടിക്കാട്ടിയത്.

Top