സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ പരീക്ഷാ പരിശീലനകേന്ദ്രം; വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ പരീക്ഷാ പരിശീലനകേന്ദ്രം നടത്തിപ്പിന്റെ അന്വേഷണം ഏറ്റെടുത്ത് വിജിലന്‍സ്. പൊതുഭരണസെക്രട്ടറിയുടെ ആവശ്യത്തെ തുടര്‍ന്നാണ് അന്വേഷണം. ഡിവൈഎസ്പിക്കായിരിക്കും അന്വേഷണ ചുമതല.
പി.എസ്.സി സെക്രട്ടറിയും അന്വേഷണമാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.

പരീക്ഷ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന കോച്ചിങ് സെന്ററുകള്‍ ശ്രമിക്കുന്നുവെന്ന ഉദ്യോഗാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് പി.എസ്.സി കോച്ചിങ് സെന്റര്‍ നടത്തുന്ന സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊതുഭരണ സെക്രട്ടറിക്ക് പി.എസ്.സി കത്ത് നല്‍കിയിരുന്നു.

പി.എസ്.സിയുടെ ചോദ്യപേപ്പര്‍ കൈകാര്യം ചെയ്യുന്ന രഹസ്യ സ്വഭാവമുള്ള സെക്ഷനുകളില്‍ ജോലി ചെയ്യുന്നവരുമായി കോച്ചിങ് സെന്ററുകള്‍ക്ക് ബന്ധമുണ്ടെന്നാണ് ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികളുടെ പരാതി.

തലസ്ഥാനത്തെ രണ്ടു കോച്ചിങ്‌സെന്ററുകളുടെ പേരെടുത്ത് പറഞ്ഞാണ് ഇവര്‍ പി.എസ്.സിക്ക് പരാതി നല്‍കിയത്.

Top