തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് കോടികളുടെ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് കോടികളുടെ സ്വര്‍ണം പിടികൂടി. തിരുവനന്തപുരം വിമാനത്താവളത്തില്‍ ദുബായില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഏകദേശം 1.45 കിലോ സ്വര്‍ണം ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

വെയ്സ്റ്റ് ബാന്‍ഡിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്തിയത്. പിടിയിലായ മൂന്ന് പേരും തമിഴ്‌നാട് സ്വദേശികളാണ്. ഇവരുടെ ഉന്നതബന്ധത്തെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. 1.25 കോടിയുടെ സ്വര്‍ണമാണ് ഏഴ് യാത്രക്കാരില്‍ നിന്ന് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ ആറ് കോഴിക്കോട് സ്വദേശികളേയും ഒരു കാസര്‍കോട് സ്വദേശിയേയും കസ്റ്റഡിയിലെടുത്തു.

Top