തിരുവനന്തപുരം: തിരുവനന്തപുരത്തെത്തിയ വിദേശ വനിതയെ കാണാനില്ലെന്ന് പരാതി. ലിസ വെയ്സ് എന്ന ജര്‍മന്‍ സ്വദേശിനിയെയാണ് കാണാതായിരിക്കുന്നത്. സംഭവത്തില്‍ ജര്‍മന്‍ കോണ്‍സുലേറ്റ് ഡിജിപിക്ക് പരാതി നല്കി.
മാര്‍ച്ച് ഏഴിന് ലിസ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അമൃതപുരിയില്‍ പോകാനുള്ള വിലാസമാണ് ഇവര്‍ നല്‍കിയിരുന്നത്. ഒപ്പമുണ്ടായിരുന്ന യുഎസ് പൗരന് നാട്ടിലേക്ക് മടങ്ങിപ്പോയതായും പോലീസ് അറിയിച്ചു.