കാട്ടാക്കട സംഗീത് വധക്കേസിലെ മുഖ്യപ്രതി സജു കീഴടങ്ങി

തിരുവനന്തപുരം: യുവാവിനെ ജെസിബി കൊണ്ട് ഇടിച്ചുകൊന്ന കേസില്‍ മുഖ്യപ്രതിയായ സജു കീഴടങ്ങി. ഒളിവിലായിരുന്ന പ്രതിയാണ് കീഴടങ്ങിയത്. കേസിലെ പ്രധാനപ്രതികളെല്ലാം പിടിയിലായി. സംഗീതിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പേരെയും, സഹായങ്ങളൊരുക്കിയ പത്തിലധികം പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

സജുവിന്റെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തും. പ്രതികള്‍ക്ക് രക്ഷപെടാന്‍ അവസരമൊരുക്കിയ പാലൊട്ടുകോണം സ്വദേശി ഉണ്ണി, ഒറ്റശേഖരമംഗലം സ്വദേശി അനീഷ് എന്നിവരും അറസ്റ്റിലായി.

ജെ.സി.ബിയാണോ ടിപ്പറിടിച്ചാണോ കൊലപ്പെടുത്തിയത് എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നതിനാല്‍ വാഹനങ്ങളുടെ ഫോറന്‍സിക് പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചു. എന്നാല്‍ മണ്ണ് മാഫിയ വീട്ടിലെത്തിയപ്പോള്‍ തന്നെ പൊലീസിനെ വിളിച്ചെങ്കിലും ആക്രമണത്തിന് ശേഷമാണ് അവര്‍ എത്തിയതെന്ന് സംഗീതിന്റെ ഭാര്യ ആരോപിച്ചു.

Top