സരിത്തുമായി തിരുവനന്തപുരത്ത് എന്‍.ഐ.എ.യുടെ തെളിവെടുപ്പ് നിര്‍ണായക ഘട്ടത്തില്‍

തിരുവനന്തപുരം : നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സരിത്തുമായുള്ള തെളിവെടുപ്പ് പുരോഗമിക്കുന്നു. ചൊവ്വാഴ്ച രാവിലെയാണ് എന്‍.ഐ.എ. സംഘം സരിത്തുമായി തലസ്ഥാന നഗരിയിലെത്തിയത്. ആദ്യം സന്ദീപ് നായരുടെ അരുവിക്കരയിലെ വാടകവീട്ടിലായിരുന്നു തെളിവെടുപ്പ്. അഞ്ച് മിനിറ്റ് മാത്രമാണ് ഇവിടെ തെളിവെടുപ്പ് നീണ്ടുനിന്നത്. തുടര്‍ന്ന് സ്വപ്നയുടെ അമ്പലമുക്കിലെ ഫ്‌ളാറ്റിലെത്തിച്ചു.

കുറവന്‍കോണത്ത് ഒഴിഞ്ഞ വഴിയരികില്‍ സ്വര്‍ണ്ണം കൈമാറിയെന്ന് സംശയമുള്ളിടത്ത് സരിത്തിനെ എത്തിച്ചു. കുറവന്‍കോണത്തിനും മരപ്പാലത്തിനുമിടയിലെ കാര്‍ പാര്‍ക്കിങ്ങിലും കേശവദാസപുരത്തെ ഫ്ളാറ്റ് സമുച്ചയത്തിനു മുന്നിലും തെളിവെടുത്തു.

വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ കൂടി സരിത്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന. എന്നാല്‍ ഇതിനെക്കുറിച്ചൊന്നും കൃത്യമായ വിവരങ്ങള്‍ എന്‍.ഐ.എ. സംഘം പുറത്തുവിട്ടിട്ടില്ല.

Top