സ്വപ്‌നയ്ക്കായി ശാന്തി ഗിരി ആശ്രമത്തില്‍ റെയ്ഡ് നടന്നുവെന്ന വാര്‍ത്ത നിഷേധിച്ച് അധികൃതര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനുവേണ്ടി ശാന്തി ഗിരി ആശ്രമത്തില്‍ റെയ്ഡ് നടന്നുവെന്ന വാര്‍ത്ത നിഷേധിച്ച് അധികൃതര്‍.

കുറ്റവാളികള്‍ക്ക് സംരക്ഷണം ഒരുക്കുന്ന ഇടമല്ല ശാന്തിഗിരി ആശ്രമം. ആശ്രമത്തില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആശ്രമത്തില്‍ ആര് വന്ന് പോയാലും അക്കാര്യം കണ്ടുപിടിക്കാന്‍ പ്രയാസമില്ല. കംസ്റ്റംസ് ഉദ്യോഗസ്ഥര്‍ വന്നത് കാര്യങ്ങള്‍ അന്വേഷിക്കാനാണെന്നും ഇവിടെ സ്വപ്ന സുരേഷ് എന്ന ഒരു വ്യക്തി വന്നിട്ടില്ലെന്ന് അവരെ ഞങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും ഗുരുരത്‌നം ജ്ഞാന തപസ്വി പറഞ്ഞു.

ചൊവ്വാഴ്ച സ്വപ്ന സുരേഷിനായി തിരുവനന്തപുരം ശാന്തി ഗിരി ആശ്രമത്തില്‍ റെയ്ഡ് നടത്തി എന്ന് വാര്‍ത്തകളുണ്ടായിരുന്നു. കസ്റ്റംസ് എന്നോട് കാര്യങ്ങള്‍ അന്വേഷിക്കുകയാണ് ചെയ്തത്. റെയ്ഡ് ഒന്നും നടത്തിയിട്ടില്ല. അവരെ ഇവിടെ താമസിപ്പിച്ചിട്ടില്ല. കുറ്റവാളികള്‍ക്കോ, കുറ്റം ആരോപിക്കപ്പെടുന്നവര്‍ക്കോ അഭയം കൊടുക്കുന്ന ഇടമല്ല, ശാന്തിഗിരി ആശ്രമം. ആശ്രമത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് ഞങ്ങള്‍ പലതവണ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഗുരുരത്‌നം ജ്ഞാന തപസ്വി മാധ്യമങ്ങളോട് പറഞ്ഞു.

Top