തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് ; പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്. റിമാന്‍ഡില്‍ കഴിയുന്ന എം ബിജു, സെറീന ഷാജി എന്നിവരടക്കം നാല് പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഇന്ന് വിധി പറയുക.

ജൂണ്‍ 28ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ കസ്റ്റംസ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയര്‍ ആണോ എന്ന് കോടതി ചേദിക്കുകയും കേസില്‍ കസ്റ്റംസ് സൂപ്രണ്ടിന്റെ പങ്ക് അന്വേഷിക്കണമെന്നും ഉത്തരവിടുകയും ചെയ്തു. 83 തവണ പ്രതികള്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയത് വേദനാജനകമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം കേസിലെ പ്രതിയും വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മാനേജരുമായിരുന്ന പ്രകാശ് തമ്പിക്ക് കഴിഞ്ഞ ദിവസം ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

Top