തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ 50 ലക്ഷം വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ രണ്ട് കാസര്‍ഗോഡ് സ്വദേശികളില്‍ നിന്നായി ഒരു കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നുമെത്തിയ രണ്ട് ഒറ്റപ്പാലം സ്വദേശികളില്‍ നിന്നായി 29 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

Top