രണ്ട് മണിക്കൂര്‍ പിന്നിട്ടിട്ടും തീയണക്കാനായില്ല; ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്ക്

തിരുവനന്തപുരം: സംസ്ഥാന നഗരിയിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം. രണ്ട് മണിക്കൂര്‍ പിന്നിട്ടിട്ടും തീയണക്കാന്‍ കഴിയാതെ ഫയര്‍ഫോഴ്‌സ്. അതേസമയം തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെ (സന്തോഷ്) ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് പരിക്കേറ്റു.

ചെല്ലം അബ്രല്ലാ മാര്‍ട്ടിലാണ് ആദ്യം തീ പിടിച്ചത്. പിന്നീട് സമീപ പ്രദേശത്തെ കടകളിലേക്കും വീടുകളിലേക്കും തീ പടരുകയായിരുന്നു. ജീവനക്കാരെത്തി ഷട്ടറുകള്‍ തുറന്നപ്പോളായിരുന്നു തീ പിടിച്ചത് ശ്രദ്ധയില്‍ പെട്ടത്.

നാല് കടകളിലേക്കും ഒരു വീട്ടിലേക്കും ഇതിനകം തീ പടര്‍ന്നിട്ടുണ്ട്. ഓടും ആസ്ബസ്റ്റോസ് ഷീറ്റുമിട്ട കടകളാണ് ചുറ്റും ഉള്ളത്. അതുകൊണ്ട് തന്നെ തീ എളുപ്പം ആളിപ്പടുരുകയാണെന്നാണ് റിപ്പോര്‍ട്ട്.

വീടുകളില്‍ ചിലത് അടച്ചിട്ട നിലയിലാണ്. സമീപ പ്രദേശത്തെ കടകളില്‍ നിന്നും വീടുകളില്‍ നിന്നും രക്ഷാ പ്രവര്‍ത്തകര്‍ ആളുകളെ ഒഴിപ്പിക്കാന്‍ ശ്രമം നടക്കുകയാണ്. എംജി റോഡ് വഴിയുള്ള ഗതാഗ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെത്തി. മേയര്‍ അടക്കമുള്ള ജനപ്രതിനിധികളുടെ സംഘം സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

Top