എല്ലാ ഗവര്‍ണര്‍മാരും ആര്‍.എസ്.എസുമായി ബന്ധമുള്ളവര്‍: ഇ.പി ജയരാജന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഇ.പി ജയരാജന്‍. ഇന്ത്യയിലെ എല്ലാ ഗവര്‍ണര്‍മാരും ആര്‍.എസ്.എസുമായി ബന്ധമുള്ളവരാണെന്നും ആര്‍.എസ്.എസിന്റെ സ്വാധീന വലയത്തിനുള്ളിലാണ് അവരെന്നും ജയരാജന്‍ തുറന്നടിച്ചു.

ചില ഗവര്‍ണര്‍മാരുടെ പെരുമാറ്റം രാജ്യത്തിന് അപകടമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

അതിനിടെ, പൗരത്വനിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ ഗവര്‍ണര്‍ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്. സർക്കാർ കോടതിയെ സമീപിച്ചതിലുള്ള എതിർപ്പ് ഗവർണർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തന്റെ അനുവാദം വാങ്ങിക്കാതെയാണ് സർക്കാർ നീക്കം നടത്തിയതെന്നും ഗവർണർ കുറ്റപ്പെടുത്തിയിരുന്നു. നാളത്തെ മന്ത്രിസഭാ യോഗത്തിന് ശേഷമാകും സർക്കാർ വിഷയത്തിൽ മറുപടി നൽകുക

Top