തിരുവനന്തപുരത്ത് ലഹരി മരുന്ന് വിപണനം നടത്തുന്ന യുവാവിനെ എക്സൈസ് വകുപ്പ് പിടികൂടി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സ്വദേശിയായ ലഹരി മരുന്ന് വ്യാപാരിയെ എക്സൈസ് വകുപ്പ് പിടികൂടി. ലഹരിക്കായി ദുരുപയോഗം ചെയ്യുന്ന സൈക്കോട്രോപിക്ക് മരുന്നുകളുമായാണ് കിരണ്‍ദേവ് (23) എന്ന യുവാവ് അറസ്റ്റിലായത്. ഒരു സ്ട്രിപ്പിന് 1000 രൂപയാണ് വില ഈടാക്കിയിരുന്നത്.

ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ച് ലഹരിവിപണനം നടത്തുന്നവരെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പൊലീസിനെ കിരണ്‍ദേവിലേക്ക് എത്തിച്ചത്. സ്ത്രീകളടക്കം നിരവധി ഉപഭോക്താക്കളാണ് ലഹരി മരുന്നിനായി ഇയാളെ സമീപിക്കുന്നത്. ലഹരി കടത്താന്‍ ഉപയോഗിച്ച ബൈക്കും പ്രതിയുടെ പക്കല്‍ നിന്നും പിടികൂടി.

Top