തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ്; പ്രധാന പ്രതി സുനിത അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ പ്രധാന പ്രതി സുനിതയാണ് അറസ്റ്റിലായത്. നേമം സോണല്‍ ഓഫീസിലെ കാഷ്യറാണ് സുനിത.

നേരത്തേ സുനിതയടക്കം ഏഴ് ജീവനക്കാരെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സൂപ്രണ്ട് എസ് ശാന്തിയടക്കം അഞ്ച് ഉദ്യോഗസ്ഥരെ ഇനിയും പിടികൂടാനുണ്ട്.

കരമടച്ച 27 ലക്ഷം രൂപ കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാതെയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ പരിശോധനയിലാണ് തിരുവനന്തപുരം നഗരസഭയില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.

ശ്രീകാര്യത്ത് രണ്ട് ജീവനക്കാരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് നേമത്തും ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.

Top