മറ്റൊരാള്‍ ഉപയോഗിച്ച് ഉപേക്ഷിച്ച സാരിയുടുത്ത കളക്ടറിന് കയ്യടി

തിരുവന്തപുരം:പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മറ്റൊരാള്‍ ഉപയോഗിച്ച് ഉപേക്ഷിച്ച സാരിയുടുത്ത തിരുവന്തപുരം കളക്ടര്‍ വാസുകിക്ക് കയ്യടി. മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററില്‍ നിന്നും ശേഖരിച്ച സാരിയുടുത്ത്് മീറ്റിങിന് എത്തി മാതൃകയായിരിക്കുകയാണ് വാസുകി.

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായിട്ടുള്ള ഗ്രീന്‍പ്രോട്ടോക്കോളിന്റെ യോഗത്തിലാണ് ഈ സാരിയുടുത്ത് വാസുകി എത്തിയത്. മറ്റൊരാള്‍ ഉപയോഗിച്ച സാരിയുടുക്കാന്‍ മടിയില്ലെന്നും പ്രകൃതിയാണ് പ്രധാനമെന്നും അവര്‍ വ്യക്തമാക്കി. പുതിയത് ഉടുത്താലേ ഭംഗിയുണ്ടാകൂ എന്ന ചിന്ത തെറ്റാണെന്നും ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നും അവര്‍ പറഞ്ഞു.

റീ യൂസ് പ്രേമോട്ട് ചെയ്യാനാണ് ഇങ്ങനെ ഒരു മാതൃക. വേറൊരാള്‍ ഉപയോഗിച്ച സാരി വീണ്ടും ഉടുക്കാന്‍ എനിക്ക് ഒരു സങ്കോചവും ഇല്ല. എനിക്ക് പരിസ്ഥിതയാണ് പ്രധാനം. ഈ സാരി ശരിക്കും കോട്ടണ്‍ അല്ല. ഒരു രീതിയില്‍ ഇതും പ്ലാസ്റ്റിക്ക് തന്നെയാണ്. ഞാന്‍ ഇത് കളഞ്ഞ് പരിസ്ഥിതിക്ക് കേടുണ്ടാക്കില്ല.

ഇത് പുനരുപയോഗിക്കാനായി ഞാന്‍ എന്റെ വീട്ടില്‍ കൊണ്ടുപോകുന്നു. അടുത്ത പത്തു പതിനഞ്ചു വര്‍ഷം എങ്കിലും ഞാന്‍ ഇത് ഉടുക്കും. പുതിയത് ഉടുത്താല്‍ മാത്രമേ ഭംഗി ഉണ്ടാകുകയുള്ളു എന്ന ചിന്ത ശരിയല്ല. ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് ഓള്‍ഡ് ഇസ് ഫാഷനബിള്‍ എന്നാണ്. റീ യൂസ് പ്രേമോട്ട് ചെയ്യാനാണ് ശ്രമം – അവര്‍ പറഞ്ഞു.

Top