ശാസ്തവട്ടത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥി മരിച്ചു

accident

തിരുവനന്തപുരം: തിരുവനന്തപുരം ശാസ്തവട്ടത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. സംഭവത്തില്‍ വിദ്യാര്‍ഥി മരിച്ചു. സഹപാഠിക്ക് ഗുരുതരമായി പരുക്കേറ്റു. മേല്‍തോന്നയ്ക്കല്‍ പാട്ടത്തില്‍ പൊയ്കയില്‍ കണ്ണങ്കരകോണം നിഹമ്മദ് മന്‍സിലില്‍ സാബുജസീന ദമ്പതികളുടെ മകന്‍ സഹലാണ് മരിച്ചത്. സുഹൃത്തും കരുനാഗപ്പള്ളി സ്വദേശിയുമായ ഹുസൈനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ ഒന്നോടെ ശാസ്തവട്ടം ഗാന്ധിസ്മാരകത്തിന് സമീപമായിരുന്നു അപകടം. മംഗലപുരം പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Top