Trivandrum Airport website hacked by Pakistan hackers

hacker

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനു നേര്‍ക്ക് പാകിസ്താന്‍ ഹാക്കര്‍മാരുടെ ആക്രമണം.

‘കശ്മീരി ചീറ്റ’ എന്നറിയപ്പെടുന്ന പാക് സൈബര്‍ ആക്രമണ സംഘമാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. എന്നാല്‍ ഇന്നു രാവിലെ ഒന്‍പതു മണിയോടെ തന്നെ വെബ്‌സൈറ്റ് പൂര്‍വാവസ്ഥയില്‍ എത്തിച്ചു.

‘മെസ് വിത് ദി ബെസ്റ്റ്’, ‘ഡൈ ലൈക്ക് ദി റെസ്റ്റ്’ എന്ന സന്ദേശമാണ് ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്.

ഈ വര്‍ഷം ആദ്യം റായ്പൂര്‍ എഐഐഎംഎസ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതും ഇതേ സംഘമാണ്. നിരവധി ഇന്ത്യന്‍ വെബ്‌സൈറ്റുകളുടെ നേര്‍ക്ക് പാക് ഹാക്കര്‍മാരുടെ ആക്രമണം നടന്നുവരുന്നുണ്ട്.

Top