സ്വര്‍ണക്കടത്ത്; മുഖ്യമന്ത്രിയുടെ കുടുംബത്തിനും ബന്ധമുണ്ടെന്ന് ബെന്നി ബഹനാന്‍

തൃശ്ശൂര്‍:യുഎഇ കോണ്‍സുലേറ്റിന്റെ മറവിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍.സ്വര്‍ണ്ണക്കളക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിനും ബന്ധമുണ്ടെന്നാണ് ബെന്നി ബഹനാന്റെ ആരോപണം.

‘കോണ്‍സുലേറ്റില്‍ നിന്ന് പുറത്തായ ശേഷം പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനി വഴിയാണ് സ്വര്‍ണ്ണകള്ളക്കടത്ത് കേസ് പ്രതിയായ സ്വപ്നയ്ക്ക് കെ ഫോണില്‍ ജോലി കിട്ടിയത്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട കമ്പനിയാണെന്ന് ചീഫ് സെക്രട്ടറിയും ഫിനാന്‍സ് സെക്രട്ടറിയും സിറ്റിസണ്‍ ഫോറവും അഭിപ്രായപ്പെട്ടിരുന്നു. ഇവരുടെ എതിര്‍പ്പ് മറികടന്നാണ് പി ഡ്ബ്ല്യുസിയുമായി കരാര്‍ ഒപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സും അതിലെ ഉദ്യോഗസ്ഥരും എക്സാ ലോജിക് എന്ന കമ്പനിയുമായി ബന്ധപ്പെട്ടതാണ്. ഇത് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയാണെന്നും ബെന്നി ബഹനാന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതിന് പിന്നില്‍ വ്യക്തമായ ബന്ധമുണ്ട്. മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നും സ്വപ്നയുടെ നിയമനം അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് വിശ്വസിക്കാനാകില്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

ആഭ്യന്തര വകുപ്പ് അന്വേഷിക്കുന്ന ഈ സ്ത്രീ ക്രൈംബ്രാഞ്ച് കേസ് പ്രതിയാണ്. ചാര്‍ജ്ജ് ഷീറ്റ് കൊടുക്കാന്‍ പോകുന്ന കേസിലെ പ്രതിക്ക് തന്റെ വകുപ്പില്‍ ജോലി കരസ്ഥമാക്കിയെന്നത് അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറയുന്നതില്‍ ആത്മാര്‍ഥതയുണ്ടോ’ എന്നും ബെന്നി ബഹനാന്‍ ചോദിച്ചു.

Top