തിരുവനന്തപുരം വിമാനത്താവളം ആരും കൊണ്ടുപോകില്ല ; അവകാശം സര്‍ക്കാരിനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് വിട്ടുനല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്താവളം സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നും ആരും കൊണ്ടുപോകില്ലെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം 15 ന് ചേരുന്ന ആദ്യ നീതി ആയോഗ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇക്കാര്യം ധരിപ്പിക്കും. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യന്ത്രി വ്യക്തമാക്കി.

Top