ട്രയംഫിന്റെ പുതിയ സ്പോര്‍ട്സ് ബൈക്ക്; ടൈഗര്‍ 900 പുറത്തിക്കി

കുതിച്ചു പായാന്‍ ഇനി ട്രയംഫിന്റെ സ്പോര്‍ട്സ് ബൈക്ക് പുറത്തിക്കി. ടൈഗര്‍ നിരയിലേക്ക് എത്തുന്ന പുതിയ മോഡല്‍ ടൈഗര്‍ 900 എന്ന പേരിലാണ് ഈ വാഹനം എത്തുക. സ്പോര്‍ട്സ് ബൈക്ക് ടൈഗര്‍ 900 ആദ്യമായി ബ്രിട്ടണില്‍ പുറത്തിറക്കുകയും ചെയ്തു. 2020ന്റെ പകുതിയില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ടൈഗര്‍ 900 എത്തുമെന്നാണ് റിപ്പോര്‍ട്ട്.

വില സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കമ്പനി പുറത്തുവിട്ടിട്ടില്ല. പെര്‍ഫോമെന്‍സിനെ അടിസ്ഥാനമാക്കി മൂന്ന് വകഭേദങ്ങളിലായാണ് സ്പോര്‍ട്സ് ബൈക്ക് എത്തിയത്. ടൈഗര്‍ 900 മറ്റ് ട്രയംഫ് മോഡലുകളുമായി കാണാന്‍ സാമ്യമുള്ളതാണ്.

888 സിസി 12 വാല്‍വ് ത്രീ സിലിണ്ടര്‍ എന്‍ജിനാണ് ടൈഗര്‍ 900 ബൈക്കിന്റെ ഹൈലൈറ്റ്. ടൈഗര്‍ 800 മോഡലിനെക്കാള്‍ 10 ശതമാനം അധിക കരുത്താണ് ഈ മോഡല്‍ ഉത്പാദിപ്പിക്കുന്നത്. 94 ബിഎച്ച്പി പവറും 87 എന്‍എം ടോര്‍ക്കുമാണ് ടൈഗര്‍ 900 ഉൽപാദിപ്പിക്കുക. പുതിയ സ്റ്റീല്‍ ഫ്രെയിമിലാണ് ടൈഗര്‍ 900 യുടെ നിര്‍മാണം.

Top