ട്രയംഫ് സ്‌ക്രാമ്പ്ളര്‍ 1200 XC ഇന്ത്യന്‍ വിപണിയില്‍ ; വില 10.73 ലക്ഷം രൂപ

പുതിയ ട്രയംഫ് സ്‌ക്രാമ്പ്ളര്‍ 1200 XC ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. ആധുനിക ക്ലാസിക്ക് ശൈലിയില്‍ ഊന്നിയുള്ള തനി ഓഫ്റോഡ് ബൈക്കാണ് സ്‌ക്രാമ്പ്ളര്‍ 1200 XC. 10.73 ലക്ഷം രൂപയാണ് വില വരുന്നത്.

ദീര്‍ഘദൂരം ഏതു പ്രതലവും കീഴടക്കാന്‍ പാകത്തില്‍ കുറഞ്ഞ സസ്പെന്‍ഷന്‍ ട്രാവലാണ് ബൈക്കിന് കമ്പനി ഒരുക്കിയിരിക്കുന്നത്. 89 bhp കരുത്തും 110 Nm torque ഉം വരെ സൃഷ്ടിക്കാന്‍ ട്രയംഫ് സ്‌ക്രാമ്പ്ളര്‍ 1200 XC -യിലെ 1,200 സിസി പാരലല്‍ ട്വിന്‍ എഞ്ചിന് കഴിയും. 21 ഇഞ്ചാണ് ബൈക്കിലെ മുന്‍ സ്പോക്ക് വീലിന് വലുപ്പം.

200 mm ട്രാവലുള്ള 45 mm അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ മുന്നില്‍ ഒരുങ്ങുന്നു. പിറകില്‍ 200 mm ട്രാവലുള്ള ഓലിന്‍സ് ഷോക്ക് അബ്സോര്‍ബറുകള്‍ സസ്പെന്‍ഷന്‍ നിറവേറ്റും. ബ്രെമ്പോ M50 കാലിപ്പറുകളുള്ള 320 mm ഇരട്ട ഡിസ്‌ക്കുകളാണ് മുന്‍ ടയറില്‍ ബ്രേക്കിങ് നിര്‍വഹിക്കുക.

സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ഗോപ്രോ കണ്‍ട്രോളുകള്‍ ബ്ലുടൂത്ത് യൂണിറ്റിന്റെ പ്രായോഗികത കൂട്ടും. 205 കിലോയാണ് ട്രയംഫ് സ്‌ക്രാമ്പ്ളര്‍ 1200 XC -യുടെ ആകെ ഭാരം.

Top