അപ്‌ഡേറ്റ് ചെയ്യാനൊരുങ്ങി ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് സ്ട്രീറ്റ് ട്വിനും സ്ട്രീറ്റ് സ്‌ക്രാബ്ലറും

ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് സ്ട്രീറ്റ് ട്വിന്‍, സ്ട്രീറ്റ് സ്‌ക്രാബ്ലര്‍ എന്നിവ അപ്‌ഡേറ്റ് ചെയ്യുന്നു.

സ്ട്രീറ്റ് ട്വിന്‍ ഇനി ട്രയംഫ് സ്പീഡ് ട്വിന്‍ 900 എന്നും സ്ട്രീറ്റ് സ്ക്രാബ്ലര്‍ ഇനി ട്രയംഫ് സ്ക്രാബ്ലര്‍ 900 എന്നും പേരുകൾ മാറും.

ട്രയംഫ് സ്‍പീഡ് ട്വിന്‍ 900 മാറ്റ് സില്‍വര്‍ ഐസ് എന്ന പുതിയ ഷേഡിലും മാറ്റ് അയണ്‍സ്റ്റോണ്‍, ജെറ്റ് ബ്ലാക്ക് തുടങ്ങിയ മറ്റ് നിറങ്ങളിലും ലഭ്യമാകും.

പഴയ ജെറ്റ് ബ്ലാക്ക് ഫിനിഷിനോടൊപ്പം പുതിയ കാര്‍ണിവല്‍ റെഡ് ആന്‍ഡ് ജെറ്റ് ബ്ലാക്ക്, മാറ്റ് കാക്കി ഫിനിഷിലും ട്രയംഫ് സ്‌ക്രാംബ്ലര്‍ 900 ലഭ്യമാകും. പുതിയ പേരുകളും വര്‍ണ്ണ സ്‍കീമുകളും കൂടാതെ, മോട്ടോര്‍സൈക്കിളുകള്‍ 2022 പതിപ്പുകള്‍ക്ക് സമാനമാണ്.

മുകളിലുള്ള രണ്ട് മോഡലുകള്‍ക്ക് പുറമെ, പുതിയ മെറിഡന്‍ ബ്ലൂ ആന്‍ഡ് ടാംഗറിന്‍ അവതരിപ്പിച്ചുകൊണ്ട് ട്രയംഫ് T100-ലെ കളര്‍ സ്കീമുകളും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്, ബോബറിന് പുതിയ റെഡ് ഹോപ്പര്‍ ഷേഡും T120 ന് ഈജിയന്‍ ബ്ലൂ ആന്‍ഡ് ഫ്യൂഷന്‍ വൈറ്റ് ഫിനിഷും ലഭിക്കുന്നു.

ട്രയംഫ് ബോണവില്ലെ സ്പീഡ്മാസ്റ്ററിന് ഒരു പുതിയ കോര്‍ഡോവന്‍ റെഡ് ഷേഡ് ലഭിക്കുന്നു, ത്രക്സ്റ്റണ്‍ കോമ്പിറ്റീഷന്‍ ഗ്രീന്‍ & സില്‍വര്‍ ഐസ് എന്നിവയില്‍ ലഭ്യമാണ്, സ്പീഡ് ട്വിന്‍ 1200 ന് മാറ്റ് ഓറഞ്ച് ഫിനിഷും ലഭിക്കുന്നു.

വലിയ സ്‌ക്രാംബ്ലറുകള്‍, ട്രയംഫ് സ്‌ക്രാംബ്ലര്‍ 1200 XE, സ്‌ക്രാംബ്ലര്‍ 1200 XC എന്നിവ ഇപ്പോള്‍ കാര്‍ണിവല്‍ റെഡ് & ജെറ്റ് ബ്ലാക്ക് പെയിന്റ് സ്‌കീമുകളില്‍ ലഭ്യമാണ്.

മെക്കാനിക്കല്‍ ബിറ്റുകളില്‍ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല, അവ 2022 പതിപ്പുകള്‍ക്ക് സമാനമായി തുടരുന്നു. സൂചിപ്പിച്ച എല്ലാ അപ്‌ഡേറ്റുകളും അന്താരാഷ്‌ട്ര വിപണികള്‍ക്കുള്ളതാണ്.

എന്നിരുന്നാലും കമ്പനി ഈ വര്‍ഷാവസാനം ഇന്ത്യയില്‍ ഈ വര്‍ണ്ണ സ്കീമുകള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Top