ട്രയംഫ് മോട്ടോര്‍സൈക്കിളിന്റെ സ്‌ക്രാംബ്ലര്‍ 400എക്സ് വിപണിയിലേക്ക്, ബുക്കിങ് ആരംഭിച്ചു; വില 2.63 ലക്ഷം

ട്രയംഫ് മോട്ടോര്‍സൈക്കിളിന്റെ ട്രയംഫ് സ്‌ക്രാംബ്ലര്‍ 400എക്സ് വെറും 10,000 രൂപ നല്‍കി ബുക്ക് ചെയ്യാം. വിപണിയില്‍ 2.63 ലക്ഷം രൂപയാണ് വില വരുന്നത്. ഇന്ത്യയ്ക്കകത്തും വിദേശത്തും വില്‍പനയ്ക്കു വേണ്ട ട്രയംഫ് സ്‌ക്രാംബ്ലര്‍ 400എക്സ് ബജാജിന്റെ മഹാരാഷ്ടയിലെ ഫാക്ടറിയിലാണ് നിര്‍മ്മിക്കുന്നത്.

പച്ച/വെളുപ്പ്, ചുവപ്പ്/കറുപ്പ്, കറുപ്പ്/വെള്ളി നിറങ്ങളില്‍ ട്രയംഫ് സ്‌ക്രാംബ്ലര്‍ 400എക്സ് ലഭ്യമാണ്. പുതിയ ഫ്രെയിമിലാണ് ട്രയംഫ് സ്‌ക്രാംബ്ലര്‍ 400എക്സ് നിര്‍മിച്ചിരിക്കുന്നത്. മുന്നില്‍ 43എംഎം അപ്സൈഡ് ഡൗണ്‍ ബിഗ് പിസ്റ്റണ്‍ ഫോര്‍ക്കുകള്‍, പിന്നില്‍ പ്രീ ലോഡ് അഡ്ജസ്റ്റുമെന്റുള്ള മോണോ ഷോക്കാണ് വരുന്നത്. 13 ലിറ്റര്‍ കൊള്ളുന്ന ഇന്ധന ടാങ്കാണ് വരുന്നത്.

സ്പീഡ് 400നെക്കാള്‍ വില കൂടുതലുള്ള സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിള്‍ റോയല്‍ എന്‍ഫീല്‍ഡ് ഉള്‍പ്പെടെയുള്ള എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തും. സ്ലിപ്പര്‍ ആന്റ് അസിസ്റ്റ് ക്ലച്ചും സ്റ്റാന്‍ഡേര്‍ഡായി 6 സ്പീഡ് ട്രാന്‍സ്മിഷനുമായിട്ടാണ് ഈ ട്രയംഫ് മോട്ടോര്‍സൈക്കിള്‍ വരുന്നത്. 835 എംഎം ഉയരമുള്ള ട്രയംഫ് സ്‌ക്രാംബ്ലര്‍ 400എക്സിന് 179 കിലോഗ്രാമാണ് ഭാരം.

Top