എന്‍ട്രി ലെവല്‍ ക്രൂയിസറുമായി ട്രയംഫ് ബോണവില്‍ സ്പീഡ്മാസ്റ്റര്‍ ഇന്ത്യയില്‍

ട്രയംഫ് ബോണവില്‍ സ്പീഡ്മാസ്റ്റര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 11.12 ലക്ഷം രൂപയാണ് പുതിയ ട്രയംഫ് ബോണവില്‍ സ്പീഡ്മാസ്റ്ററിന്റെ എക്‌സ്‌ഷോറൂം വില. കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിയ ട്രയംഫ് ബോണവില്‍ ബോബറിനെ അടിസ്ഥാനപ്പെടുത്തിയാണ് ബോണവില്‍ സ്പീഡ്മാസ്റ്ററിന്റെ ഒരുക്കം. 9.56 ലക്ഷം രൂപയാണ് ബോണവില്‍ ബോബറിന്റെ എക്‌സ്‌ഷോറൂം വില.

സമകാലിക ക്രൂയിസര്‍ പരിവേഷമാണ് പുതിയ സ്പീഡ്മാസ്റ്ററിന് നല്‍കിയിരിക്കുന്നത്. പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, റൈഡ് ബൈ വയര്‍, എബിഎസ്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, എഞ്ചിന്‍ ഇ-മൊബിലൈസര്‍ എന്നിങ്ങനെ നീളുന്നതാണ് ബോണവില്‍ സ്പീഡ്മാസ്റ്ററിന്റെ സവിശേഷതകള്‍.

12 ലിറ്ററാണ് ബോണവില്‍ സ്പീഡ്മാസ്റ്ററിന്റെ ഫ്യൂവല്‍ ടാങ്ക്. ക്രാന്‍ബെറി റെഡ്, ജെറ്റ് ബ്ലാക്, ഫാന്റം വൈറ്റോടെയുള്ള ഫ്യൂഷന്‍ ബ്ലാക് എന്നീ മൂന്ന് നിറങ്ങളിലാണ് സ്പീഡ്മാസ്റ്റര്‍ ലഭ്യമാവുക.

Top