തൃശൂരിലെ ഇല്ലിയ്ക്കല്‍ ബണ്ട് തകര്‍ന്നു; എട്ടുമന ഗ്രാമം വെള്ളത്തിനടിയില്‍

Nilambur floods

ആറാട്ടുപുഴ: പ്രളയക്കെടുതി നാശനഷ്ടം വിതയിക്കുമ്പോള്‍ തൃശൂരിലെ ആറാട്ടുപുഴയ്ക്കു സമീപം എട്ടുമന ഇല്ലിയ്ക്കല്‍ ബണ്ടും തകര്‍ന്നു. ഇതോടെ എട്ടുമന ഗ്രാമം വെള്ളത്തിനടിയിലായിരിക്കുകയാണ്.

എന്നാല്‍, പ്രദേശത്തുള്ളവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

നേരത്തെ, ആറാട്ടുപുഴ ബണ്ട് തകര്‍ന്നതോടെ കരുവന്നൂര്‍ പുഴ ഗതിമാറി ഒഴുകി തുടങ്ങിയിരുന്നു. ഇതേതുടര്‍ന്ന്, തളിക്കുളം, ചേര്‍പ്പ് തുടങ്ങിയ പ്രദേശങ്ങളിലെ നൂറു കണക്കിന് വീടുകള്‍ വെള്ളത്തിലാണ്.

Top