പഞ്ചായത്ത് പ്രസിഡന്റ് ഘരാവോ ചെയ്തു; തൃശൂര്‍ പൂത്തൂര്‍ വില്ലേജ് ഓഫീസര്‍ ജീവനൊടുക്കുവാന്‍ ശ്രമിച്ചു

തൃശൂര്‍: വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കുവാന്‍ ശ്രമിച്ചു. പഞ്ചായത്ത് പ്രസിഡന്റും സംഘവും ഘരാവോ ചെയ്യുന്നതിനിടെ തൃശൂര്‍ പൂത്തൂര്‍ വില്ലേജ് ഓഫീസര്‍ സിനിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വൈകിയതായി ആരോപിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് വില്ലേജ് ഓഫീസറെ ഘരാവോ ചെയ്തത്.

Top