ഡ്യൂപ്പില്ലാതെ ജയസൂര്യയുടെ ആക്ഷന്‍ രംഗങ്ങള്‍; തൃശൂര്‍ പൂരം മെയ്ക്കിംഗ് വീഡിയോ പുറത്ത്

യസൂര്യയെ നായകനാക്കി രാജേഷ് മോഹനന്‍ സംവിധാനം ചെയ്ത ചിത്രമാണ് തൃശൂര്‍ പൂരം. കഴിഞ്ഞ ദിവസമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോഴിതാ ചിത്രത്തന്റെ മെയ്ക്കിംഗ് വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ആക്ഷന്‍ രംഗങ്ങളാണ് മെയ്ക്കിംഗ് വീഡിയോയില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രതീഷ് വേഗയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഡ്യൂപ്പില്ലാതെയാണ് ജയസൂര്യ ആക്ഷന്‍ രംഗങ്ങള്‍ ചെയ്തിരിക്കുന്നത്. ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

Top