തൃശൂര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായ 276 പേരുടെ പരിശോധന ഫലം നെഗറ്റീവ്

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് കോവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായ 276 പേരുടെ ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവായി. ഇവരുമായി സമ്പര്‍ക്കത്തിലായ 50 ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റു രോഗികള്‍, അവരുടെ കൂട്ടിരുപ്പുകാര്‍ എന്നിവരുടെ സാമ്പിളാണ് പരിശോധിച്ചത്.

ഫലം നെഗറ്റീവെങ്കിലും ഹൈ റിസ്‌ക് സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ തുടരും.

Top