തൃശൂര്‍, കൊല്ലം ജില്ലകളിലെ പഞ്ചായത്തുകളിലും വാണക്രൈ ആക്രമണം

തൃശൂര്‍: തൃശൂര്‍, കൊല്ലം ജില്ലകളിലും വാണക്രൈ ആക്രമണമുണ്ടായി. തൃശൂരില്‍ രണ്ട് പഞ്ചായത്തുകളിലാണ് വാണക്രൈ ആക്രമണമുണ്ടായത്.

അന്നമനടയില്‍ ഒന്നും കുഴൂരില്‍ അഞ്ചും കമ്പ്യൂട്ടറുകള്‍ തകരാറിലായി.

കൊല്ലം തൃക്കോവില്‍ വട്ടം പഞ്ചായത്തിലെ ആറ് കമ്പ്യൂട്ടറുകളെയും വാണാക്രൈ ബാധിച്ചു.

ഇത് കൂടാതെ വയനാട്ടിലും പത്തനംതിട്ടയിലും വാണാക്രൈ ആക്രമണം ഉണ്ടായിരുന്നു.

Top