തൃശൂര്‍ ചിമ്മിനി ഡാം ഇന്ന് തുറക്കും: കുറുമാലിപ്പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത

തൃശൂര്‍: തുലാമഴ ശക്തിപ്പെടുന്നതും കെഎസ്ഇബി ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമായതും കണക്കിലെടുത്ത് തൃശൂര്‍ ചിമ്മിനി ഡാം ഇന്ന് തുറക്കും. അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറന്ന് വിടും.

ഷട്ടറുകള്‍ പത്ത് സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം തുറന്നു വിടുന്നത്. കുറുമാലിപ്പുഴയില്‍ ജലനിരപ്പ് ഒരടിയോളം ഉയരുവാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top