തൃഷ ചിത്രം ദ റോഡ് ; ഒടിടി റൈറ്റ്‌സ് ആഹാ തമിഴിന്

തൃഷ നായികയായി പ്രദര്‍ശനത്തിനെത്തിയിരിക്കുന്ന ചിത്രമാണ് ദ റോഡ്. ഇത് ഒരു പ്രതികാര കഥയുമായുള്ള ചിത്രമാണ് എന്നാണ് റിപ്പോര്‍ട്ട്. ദ റോഡിന്റെ ഒടിടി റൈറ്റ്‌സ് വിറ്റുപോയതാണ് പുതിയ റിപ്പോര്‍ട്ട്.സംവിധായകന്‍ അരുണ്‍ വസീഗന്റെ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് ആഹാ തമിഴിനാണ് എന്ന് വ്യക്തമാക്കിയെങ്കിലും എപ്പോഴായിരിക്കും സ്ട്രീമിംഗ് എന്ന് അറിയിച്ചിട്ടില്ല.

ഷബീര്‍ കള്ളറക്കല്‍, സന്തോഷ് പ്രതാപ്, മിയ ജോര്‍ജ്, എം എസ് ഭാസ്‌കര്‍, വിവേക് പ്രസന്ന, വേല രാമമൂര്‍ത്തി തുടങ്ങിയവും ദ റോഡില്‍ തൃഷയ്‌ക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹണം കെ ജി വെങ്കടേഷാണ്. സാം സി എസ്സാണ് സംഗീതം.

തൃഷ നായികയായി റിലിസിനൊരുങ്ങുന്ന മറ്റൊരു ചിത്രം വിജയ് നായകനാകുന്ന ലിയോയാണ്. നടി തൃഷ 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ്‌യുടെ നായികയായി എത്തുന്നത് എന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്. ലിയോയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

Top