Trisha to play a role with negative shades

നെഗറ്റീവ് സ്വഭാവമുള്ള വേഷവുമായി തൃഷ വരുന്നു. ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന കൊടി എന്ന പുതിയ ചിത്രത്തിലാണ് തൃഷയുടെ ഈ നെഗറ്റീവ് പരിവേഷമുള്ള കഥാപാത്രം.

ധനുഷാണ് ചിത്രത്തിലെ നായകന്‍. എന്നാല്‍ ഇത് ആദ്യമായിട്ടല്ല തൃഷ ഇതു പോലെയുള്ളൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2013ല്‍ റിലീസ് ചെയ്ത സമര്‍ എന്ന ചിത്രത്തിലും നെഗറ്റീവ് ടച്ചുള്ള വേഷം തൃഷ കൈകാര്യം ചെയ്തിരുന്നു.

കൊടിയുടെ ചിത്രീകരണം ഇപ്പോള്‍ പൊള്ളാച്ചിയില്‍ പുരോഗമിക്കുകയാണ്. എസ്.എ. ചന്ദ്രശേഖര്‍, ശ്യാമിലി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top