ലിയോയുടെ സെറ്റിൽ നിന്ന് തൃഷ മടങ്ങി ; കാരണം പറഞ്ഞ് അണിയറ പ്രവർത്തകർ

ലോകേഷ് – വിജയ് ചിത്രം ലിയോയുടെ കശ്മീരിലെ ഷൂട്ടിങ് സെറ്റിൽ നിന്ന് തൃഷ മടങ്ങി. ഡൽഹിയിലേക്കാണ് താരം മടങ്ങിയത്. ചിത്രത്തിന്റെ കഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നാണ് താരത്തിന്റെ മടക്കമെന്ന തരത്തിൽ അഭ്യൂഹങ്ങളും പ്രചരിച്ചു . എന്നാൽ കാരണമതല്ലെന്ന് വിശദീകരിക്കുകയാണ് അണിയറ പ്രവർത്തകർ

കശ്മീരിലെ മോശം കാലവസ്ഥയെ തുടർന്നാണ് താരം ഡൽഹിക്ക് മടങ്ങിയത് . കശ്മീരിൽ -1 ഡിഗ്രി സെൽഷ്യസ് മുതൽ -3 ഡിഗ്രി വരെയാണ് തണുപ്പ് . കാലാവസ്ഥ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയതിനെ തുടർന്നായിരുന്നു തൃഷയുടെ മടക്കമെന്ന് അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചു . മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ കശ്മീരിലെ ഷൂട്ടിങ് അവസാനിപ്പിക്കുന്ന കാര്യവും പരിഗണയിലാണെന്നും റിപ്പോർട്ടുകളുണ്ട്.

14 വർഷത്തിന് ശേഷം തൃഷയും വിജയ് യും ഒരുമിക്കുന്ന ലിയോ, ഇരുവരുടേയും 67 -മത് ചിത്രമാണ്. ഗില്ലി, കുരുവി, തിരുപ്പാച്ചി, ആദി തുടങ്ങിവയാണ് ഇരുവരും മുൻപ് ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ

Top