ഐഡന്റിറ്റിയില്‍ ടൊവിനോയ്‌ക്കൊപ്പം നായികയായി തൃഷ

കൊച്ചി: ടൊവിനോ നായകനാവുന്ന ഐഡന്റിറ്റിയില്‍ നായികയായി തൃഷ. ചിത്രത്തില്‍ തൃഷ ലീഡ് റോള്‍ ചെയ്യുന്നു എന്ന പോസ്റ്റര്‍ നടന്‍ ടൊവിനോ തന്നെയാണ് പങ്കിട്ടത്. ഇരട്ട സംവിധായകരായ അഖില്‍ പോള്‍- അനസ് ഖാന്‍ എന്നിവരുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. ചിത്രത്തില്‍ മറ്റൊരു നായിക മഡോണ സെബാസ്റ്റ്യന്‍ ആണ്.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്നാണ് നിര്‍മ്മാണം. സെപ്റ്റംബര്‍ 23 ന് ചിത്രീകരണം ആരംഭിക്കും. കൊച്ചി, ബംഗളൂരു, മൌറീഷ്യസ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

തമിഴ് നായികമാരില്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് തൃഷ കൃഷ്ണന്‍.രണ്ട് ചിത്രങ്ങളിലാണ് തൃഷ ഇതുവരെ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളത്. നിവിന്‍ പോളിക്കൊപ്പമെത്തി ഹേയ് ജൂഡും മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ഇനിയും റിലീസ് ചെയ്യപ്പെടാത്ത റാമും.

Top