ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി തൃഷ; ‘പരമപഥം വിളയാട്ടി’ലെ പുതിയ പോസ്റ്റര്‍ പുറത്ത്

തൃഷ നായികയായി എത്തുന്ന പുതിയ ചിത്രമാണ് പരമപഥം വിളയാട്ട്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

കെ തിരുനഗരം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബധിരയും മൂകയുമായ ഒരു പെണ്‍കുട്ടിയുടെ അമ്മയായ ഡോക്ടറുടെ വേഷത്തിലാണ് താരം ചിത്രത്തില്‍ എത്തുന്നത്.

തൃഷയുടെ അറുപതാമത്തെ ചിത്രമാണ് പരമപഥം വിളയാട്ട്. റിച്ചാര്‍ഡ്, എഎല്‍ അഴകപ്പന്‍, വേള രാമമൂര്‍ത്തി, ചാംസ്, സോന തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. 24 അവേഴ്‌സ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമൃഷ് ആണ് സംഗീതം ഒരുക്കിയിക്കുന്നത്. പ്രദീപ് ഇ രാഘവാണ് ചിത്രസംയോജനം.

Top